ആരാമ്പ്രം: കൊട്ടക്കാവയൽ ക്രസന്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ‘സേവ് ദി യൂത്ത്’ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
ആരാമ്പ്രം മുതൽ കൊട്ടക്കാവയൽ വരെ നടന്ന കൂട്ടയോട്ടത്തിൽ നൂറോളം ആളുകൾ പങ്കെടുത്തു. ക്രസന്റ് ക്ലബ്ബ് പ്രസിഡന്റ് അസ്ഹർ കൊട്ടക്കാവയൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂട്ടയോട്ടത്തിന് അബ്ദുൾ സമദ് കെ.പി, ഫൈറൂസ്, റഷീദ്, കബീർ, അലി അമ്പലാക്കണ്ടി, സലാം കെ.സി, സുലൈമാൻ, ഷാനിദ്, മുജീബ് സി.കെ, ഫയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
