സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനിരിക്കേ, സ്കൂള്‍ ബസ് യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. വാഹനത്തിന്റെ ഒരു സീറ്റിൽ ഒരു കുട്ടിക്ക് ഇരുന്നു യാത്ര ചെയ്യാമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. നിന്ന് യാത്രയ്ക്ക് അനുമതിയില്ല. അടുത്തമാസം 20നു മുന്‍പു സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും.
കോവിഡിന് മുന്‍പ് സ്കൂള്‍ ബസില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.സ്കൂൾ ബസിലെ ഡ്രൈവറും സഹായിയും രണ്ടു ഡോസ് വാക്സിനെടുത്തിരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങള്‍ക്കും മാനദണ്ഡം ബാധകമാണ്.
ഒക്ടോബര്‍ 20ന് മുമ്പ് സ്കൂള്‍ ബസുകളുടെ ഫിറ്റ്്നസ് അധികൃതര്‍ ഉറപ്പാക്കണം. പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ബസില്‍ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. ബസില്‍ തെര്‍മല്‍ സ്കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും ആന്റണി രാജു പറഞ്ഞു.
