കുന്ദമംഗലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറിയനാൽ യുനിറ്റ് കമ്മറ്റി സംഘടിപ്പിച്ച കോൺഗ്രസ് വിരുന്ന് സീനിയർ കോൺഗ്രസ് നേതാവും ഡി സിസി എക്സിക്യൂട്ടിവ് മെമ്പറുമായ എം പി കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ടീ പാർട്ടി ബോക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.വി. സംജിത്ത് കരുവാരപ്പറ്റ ധർമ്മരാജന് മുറിയനാൽ യുനിറ്റ് കമ്മറ്റിയുടെ ഉപഹാരം നൽകി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിവൈസ് പ്രസിഡന്റ് ബാബു നെല്ലൂളി,പഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്ലി, കുന്ദമംഗലം ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ലസിത കാരക്കുന്നുമ്മൽ, മുറിയനാൽ യുനിറ്റ് കോൺഗ്രസ് പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ, ‘ഹൃദ്യ ലിനീഷ് വട്ടം പാറക്കൽ, രാജൻ കോണിക്കൽ, ജയന്ത് കുമാർ കോണിക്കൽ , സലിം തെക്കയിൽ, മോഹദാസ് കയമുച്ചിപറമ്പ്, ജോഫി.ടി എഫ്, ഉസ്സയിൻ കാരക്കുന്നുമ്മൽ, വി.പി.പത്മനാഭൻ നായർ, ഭാഗികാരക്കുന്നുമ്മൽ, സ്മിത കരുവാരപ്പറ്റ, എന്നിവർ സംസാരിച്ചു
