കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന ശാസ്ത്ര ഉപകരണകിറ്റിന്റെ വിതരണ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജിപുൽക്കുന്നുമ്മൽ നിർവഹിച്ചു.
വൈസ്പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി 52,000 രൂപയുടെ ഫണ്ട് വകയിരുത്തി ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്തിലെ 12 പ്രൈമറി സ്കൂളുകൾക്ക് കിറ്റ് വിതരണം ചെയ്തത്.കെ ടി മിനി സ്വാഗതം പറഞ്ഞു.
വിജയൻ മാസ്റ്റർ, എ ഇ ഒ രാജീവ്,കോയമാസ്റ്റർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ചന്ദ്രൻതിരുവലത്ത്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു സി പ്രീതി,വാർഡ് മെമ്പർമാരായ സുരേഷ് ബാബു,പി കൗലത്ത്, സജിത ഷാജി,അരിപ്പുറത്ത് സമീറ,യു സി ബുഷറ,ബൈജു,കെ കെ സി നൗഷാദ്,എച്ച് എം ഫോറം കൺവീനർ കെ ബഷീർ,പി ടി എ കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഷാജികാരന്തൂർ സംസാരിച്ചു.
