സിനിമ, സീരിയല്‍, നാടക നടനായ പട്ടത്ത് ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. തൃശൂര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
സിനിമയിലെത്തുന്നതിന് മുമ്പ് നാടക നടന്‍ എന്ന നിലയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തൃശൂര്‍ ചന്ദ്രന്‍. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.
