കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും വനിത ശിശു വികസന വകുപ്പും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലോത്സവം മഴവില്ല് 2025 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ ഫാത്തിമ അസ്‌ല വി.കെ
മുഖ്യാതിഥിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 8 പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഷിയോ ലാല്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,ബ്ലോക്ക് മെമ്പർമാരായ ബാബു നെല്ലൂളി,അജിത.കെ,മുംതാസ് ഹമീദ്, എം.ജയപ്രകാശ്,ബ്ലോക്ക് സെക്രട്ടറി എം ഗിരീഷ്,സി വി സംജിത്ത്, എ. കെ ഷൌക്കത്ത്,എം. എം സുധീഷ് കുമാർ, ചക്ര ചക്രയുധൻ തളത്തിൽ തുടങ്ങിയവർ സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ സ്വാഗതവും സി.ഡി.പി.ഒ ജയശ്രീ. കെ നന്ദിയും പറഞ്ഞു.
