കുന്ദമംഗലം:പെരിങ്ങളം എംഎൽഎ റോഡിൽ മലാകുഴിയിൽ പരിസരത്ത് കുന്ദമംഗലത്ത് മഴയുടെ മറവിൽ മാലിന്യം തളിയ ആളെ നാട്ടുകാർ പിടികൂടി. കുന്ദമംഗലം എംഎൽഎ റോഡിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ദുർഗന്ധം വമിക്കുന്ന മാലിന്യ വസ്തുക്കൾ 3000 രൂപയ്ക്ക് കരാർ എടുത്ത് വീടിന്റെ അടുത്തുള്ള ഓവുചാലിൽ ശക്തിയായ മഴയത്ത് ഒഴുക്കി വിടുകയായിരുന്നു

മഴ പെട്ടന്ന് നിലച്ചതോടെ മാലിന്യങ്ങൾ ഒഴുകി പോകാത അവസ്ഥ വരികയും പരിസരവകൾ കാണുകയുമായിരുന്നു. കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചതോടെ സംഭവസ്ഥലത്തെത്തുകയും മാലിന്യം തള്ളിയ ആളെ കൊണ്ട് മുഴുവൻ വാരി ചാക്കിലേക്ക് മാറ്റാനും പരിസരവാസികളുടെ സമ്മർദ്ദത്തെ തുടർന്ന് വെള്ളം കൊണ്ടുവന്ന് ഓടയും റോഡുംപരിസരവും വൃത്തിയാക്കി കൊടുക്കുകയും ചെയ്തു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ മുമ്പും ഇതേ പോലെ പല സ്ഥലങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത് ശക്തിയായി പെയ്യുന്ന മഴയിൽ ഒഴുക്കി വിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇയാൾ പോക്കറ്റടിക്കേസിലും മറ്റു കേസുകളിലും പ്രതിയായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *