ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2022 ഏപ്രില്‍ 1നാണ് റിലീസ്.മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക.
നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യ ആണ് അവതരിപ്പിക്കുന്നത്.
#Rocketry – The Nambi Effect written & directed by @ActorMadhavan announces a April 1, 2022 theatrical release. pic.twitter.com/w6ea20xErr
— Sreedhar Pillai (@sri50) September 27, 2021
