അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’യുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗം 2021 ഡിസംബർ 17ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന സിനിമ കൂടിയാണ് പുഷ്പ.

Leave a Reply

Your email address will not be published. Required fields are marked *