കുന്ദമംഗലം: കാരന്തൂർ കൗകബുൽ ഹുദ റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സമർപ്പണം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. മത ഭൗതിക അറിവുകൾ കൂടുതലായി പഠിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദ്ദേഹം പറഞ്ഞു.
കോഴ ഫരീദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി മഹ്ളറതുൽ ബദ് രിയ്യ ആത്മീയ മജ്‌ലിസ് ന് നവാസ് സഖാഫി, റഫീഖ് സഖാഫി, നേതൃത്വം നൽകി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ദുൽകിഫിൽ സഖാഫി കാരന്തൂർ, അബ്ദു ന്നൂർ സഖാഫി, മഹല്ല് പ്രസിഡണ്ട് ബീരാൻ ഹാജി, സംസാരിച്ചു. ശരീഫ് കാരന്തൂർ സ്വാഗതവും ശുഹൈബ് നന്ദി യുംപറഞ്ഞു
ഇന്ന് വൈകിട്ട് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തും. ഉസ്മാൻ മുസ്ലിയാർ മണ്ടാളിൽ, അക്ബർ ബാദുഷ സഖാഫി, നവാസ് സഖാഫി പ്രസംഗിക്കും
