ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ വീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നതാണ് അപകടകാരണം. ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വെച്ചായിരുന്നു അപകടം.കൊച്ചുവേളി – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ നിന്നാണ് അപകടം. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാൻ.

ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവം നടന്ന ഉടനെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *