മലിന ജലം കുടിച്ചു 16ഓളം പേര് ഇൻഡോറിലെ ഭാഗീരത്പുരയിൽ മരിച്ചതിൽ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

മധ്യപ്രദേശ് സർക്കാർ കോടതി നിർദേശ പ്രകാരം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം മലിന ജലം കുടിച്ചുള്ള ആരോഗ്യ പ്രശ്നം പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. പുതുതായി 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1400ഓളം ആളുകൾ ആണ് ചികിത്സ തേടിയത്. നിരവധി ആളുകൾ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.

അതെ സമയം ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം എസ്ഡിഎമ്മിനെ സസ്പെൻഡും ചെയ്തിരുന്നു. ഇന്ന് വിശദമായ വാദം കേൾക്കുന്ന സാഹചര്യത്തിൽ സസ്പെൻഷൻ അടക്കം സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *