ചൂലൂർ സി. എച്ച്. സെന്റർ ഉദ്ഘാടനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു.നവംബർ 3,4, തിയ്യതികളിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനത്തിന്റെ ഭാഗമായി നവംബർ 3 ന് സെന്റർ സന്ദർശനവും സ്നേഹ സംഗമവും നടക്കും.4 ന് കെട്ടിട സമർപ്പണം, സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം, ഓഡിറ്റോറിയം ശിലാസ്ഥാപനം, പൊതുസമ്മേളനം, വെബ്സൈറ്റ് ലോൻജിങ്, ബ്രോഷർ പ്രകാശനം, പേഷ്യന്റ് അഡ്മിഷൻ, സുവനീർ പ്രകാശനം, ആംബുലൻസ് താക്കോൽ ദാനം എന്നിവയാണ് നടക്കുന്നത്.
മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി,സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,എം. പി. മാരായ അബ്ദുസ്സമദ് സമദാനി, എം. കെ. രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി. വി. അബ്ദുൽ വഹാബ്, രമ്യ ഹരിദാസ്,മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അഡ്വ.ഫാത്തിമ മുസഫർ,ഡോ. എം. കെ. മുനീർ എം എൽ എ,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി. കെ. ഫിറോസ്, പി. ടി. എ. റഹീം എം. എൽ,എ.അബ്ദുസ്സമദ് പൂക്കോട്ടൂർ,യു. സി. രാമൻ, സുഹറ മമ്പാട് സംബന്ധിക്കും.സെന്ററിൽ ചേർന്ന അവലോകന സ്വാഗത സംഘം യോഗം ചെയർമാൻ ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ എം. സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കെ. എ. ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.എൻ. സി. അബൂബക്കർ,പി. ജി. മുഹമ്മദ്, കെ. പി. യു. അലി, തറേങ്ങൽ ഹുസൈൻ, പി. ടി. കുഞ്ഞമ്മദ് കോയ,ഖാലിദ് കിളിമുണ്ട, എ. ടി. ബഷീർ, എൻ. പി. ഹംസ മാസ്റ്റർ, പി. ടി. എം ഷറഫുന്നിസ്സ ടീച്ചർ,എ. എം. അഹമ്മദ് കുട്ടി ഹാജി സംസാരിച്ചു. കൺവീനർ പി. പി. അബ്ദുറഹിമാൻ നന്ദി പറഞ്ഞു.
ഫോട്ടോ : ചൂലൂർ സി. എച്ച്. സെന്റർ ഉദ്ഘാടന അവലോകന സ്വാഗത സംഘം യോഗം ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ഉദ്ഘാടനം ചെയ്യുന്നു.
