കാരന്തൂരിലെ പഴമക്കാർ വോളിബോൾ പരിശീലിച്ചിരുന്ന പരപ്പകുന്ന് ഗ്രൗണ്ടിൽ കായിക പ്രേമികൾ ഓർമ വൃക്ഷ തൈ നട്ടു. ഇപ്പോൾ പി.ഡബ്ളിയു.ഡി ഓഫീസ് സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് കളിസ്ഥല ഓർമ നിലനിർത്താൻ വൃക്ഷതൈ നട്ടത്. മാസ്റ്റേഴ്സ് വോളിബോൾ ജില്ല ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കാരന്തൂർ പാറ്റേൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ഓർമ തൈ നട്ടത്. മുൻ വോളിബോൾ താരം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. അരീക്കൽ മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. സി.യൂസഫ്, പി.ഹസ്സൻ ഹാജി, ഡോ. ജിത് ന ഷിബുലാൽ, പി.കോയ മാസ്റ്റർ, ശ്രീനു മൂത്തേറ്റു മണ്ണിൽ, പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.നാസർ കാരന്തൂർ സ്വാഗതവും, പി.എൻ.ശശിധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *