നടൻ രജനികാന്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി. കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

രജനി ആശുപത്രിയിലാണെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്​ ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാ​ഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രജനിയുടെ പബ്ലിസിസ്റ്റ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *