തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. ഫിയോക്ക് ചെയര്മാന് ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്.ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി.
മരക്കാർ ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകൾ അഡ്വാൻസ് തുകയായി 25 ലക്ഷം രൂപ നൽകണമെന്നും 200 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഫിലിം ചേമ്പർ യോഗത്തിൽ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. മിനിമം ഗ്യാരണ്ടി വേണമെന്നും ആവശ്യമുണ്ടായിരുന്നു. നൽകുന്ന 25 ലക്ഷം ലാഭമുണ്ടായാൽ ഷെയർ വേണമെന്നും നഷ്ടമായാൽ തരില്ലെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.
മരക്കാർ ഒടിടി റിലീസാകുന്ന വിഷയത്തിൽ തന്നോട് ആരും ചർച്ച നടത്തിയില്ലെന്നും മോഹൻലാൽ സാറുമായാണ് ചർച്ച നടന്നതെന്നും ആന്റണി പെരുമ്പാവൂർ രാജികത്തിൽ പറഞ്ഞു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു.
