ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സില്‍ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെന്‍ഡര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

30 വര്‍ഷത്തേക്ക് ജലാശയം സ്വകാര്യ ഏജന്‍സിക്ക് പാട്ടത്തിന് നല്‍കിയെന്നും പദ്ധതി ലാഭത്തിന്റെ 3.5 ശതമാനം മാത്രം സര്‍ക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജന്‍സിക്ക് ലഭിക്കുന്ന രീതിയിലാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. തൊടുപുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി നല്‍കിയത്. ടെന്‍ഡര്‍ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാര്‍ നല്‍കിയതതെന്നും ഈ കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെങ്കിലും റീ-ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാര്‍ ഇതേ കമ്പനിക്ക് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഈ വിഷയം ചര്‍ച്ചയായിരുന്നുവെങ്കിലും ഇപ്പോള്‍ വിജിലന്‍സ് പരാതി ലഭിച്ചതോടെ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജിവെച്ച ജയകൃഷ്ണന്‍ പുതിയേടത്തും മുന്‍പ് ഈ വിഷയത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *