ഗ്യാസ് വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നതിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ( KHRA) കുന്ദമംഗലം യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ഒരു വർഷം കൊണ്ട് 100% വിലവർധനവാണ് ഉണ്ടായിട്ടുള്ളത് ഈ മാസം തന്നെ സിലിണ്ടർ ഒന്നിന് 262 രൂപയാണ് വർദ്ധിപ്പിച്ചിട്ടുള്ളത് പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിവസവും മാറിക്കൊണ്ടിരിക്കുന്നു നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സർക്കാരിന് സാധിക്കുന്നില്ല കോവി ഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ലോക്ക് ഡൗണും ഈ മേഖലയിലെ ചെറുകിട ഇടത്തരം കച്ചവടക്കാരെ തകർത്തിരിക്കുകയാണ് പൊതുസമൂഹത്തിന് നല്ല ഭക്ഷണം വിളമ്പുവാനും അതിജീവനവും ഉപജീവനവും ഒന്നിച്ച് കൊണ്ടു പോകുവാനും കഴിയുന്നില്ല ഞങ്ങളെ ആശ്രയിച്ചു ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഈ മേഖല പിടിച്ചുനിർത്തുന്നതിനും വർധിപ്പിച്ച ഗ്യാസ് വില പിൻവലിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു. കുന്ദമംഗലം അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടന പരിപാടികൾക്ക് കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് താസ വർക്കിംഗ് പ്രസിഡണ്ട് കെ ആർ ഹസ്സൻ കോയ സെക്രട്ടറി അഷ്റഫ് പതിമംഗലം എന്നിവർ നേതൃത്വം നൽകി അനുകൂലമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നു യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
