വയനാട്ടിൽ ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട ആശങ്ക വിട്ടുമാറുന്നില്ല. ജില്ലയിൽ നിലവിൽ 58 പേർ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ്. ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, ഈ വിദ്യാലയത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

രോഗവ്യാപനം തടയുന്നതിനായി കിണറുകളിൽ പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് ഇന്ന് മുതൽ ആരംഭിക്കും. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനകം രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരുടെ എണ്ണം 68-ൽ നിന്ന് 38 ആയി കുറഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധനകൾ നടത്താനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുടലിനെ ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കടുത്ത വയറുവേദന, രക്തം കലർന്ന മലം, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

അതേസമയം, ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ പറഞ്ഞത് ഷി​ഗല്ലയുടേതിന് സമാനമായ ലക്ഷമങ്ങളുമായി 38 കുട്ടികൾ ചികിത്സയിലാണെന്നാണ്. എന്നാൽ യഥാർഥത്തിൽ 58 പേരാണ് വയനാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലിരിക്കുന്നത്.

സംസ്ഥാനത്തുടനീളം പനിബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് പതിനായിരത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗികൾ കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *