ചികിത്സയിലിരുന്ന കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകായണ്. എല്ലാവരുടെയും സ്‌നേഹത്തിനും, കരുതലിനും, പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.
കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യ സ്ഥിതി വഷളായതോടെയാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *