നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിക് അബു.ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.’യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, ആഷിഖ് അബു ട്വീറ്റ് ചെയ്തു. ജോജുവിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ജോജുവിനെതിരെ വലിയ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ഉള്‍പ്പടെ ഉന്നയിച്ചത്. സമരത്തെ അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചത്. ജോജുവിന്റേത് വ്യാജപരാതിയാണ്. സി.പി.എമ്മും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സമരം അട്ടിമറിച്ചത്. ജോജു സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ടോണി ചമ്മിണി ഉന്നയിച്ചത്.

ഇന്ധനവില വര്‍ധനക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്,ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *