സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്റെ പരിരക്ഷ ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൌജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തും. അതുപോലെ തന്നെ ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതിക്കും തുടക്കം.

മനുഷ്യ മൃഗ സംഘര്‍ഷം
മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്
കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക്.

ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ട് അപ്
ബജറ്റില്‍ ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

കര്‍ഷകര്‍ക്ക് കൈത്താങ്ങ്
കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി നടപ്പാക്കും. 3 വര്‍ഷത്തിനുള്ളില്‍ പ്രതിദിന പാല് ഉല്‍പദാനം 1 കോടി ലിറ്ററാക്കി ഉയര്‍ത്തും.

രണ്ടാം ഭൂപരിഷ്‌കരണം
രണ്ടാം ഭൂപരിഷ്‌കരണത്തില്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും

പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും.

വയോജന വകുപ്പില്‍ കെയര്‍ ഗീവര്‍ പദ്ധതി
വയോജന വകുപ്പില്‍ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നല്‍കും

റിസര്‍ച്ച് പാര്‍ക്ക്
ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി

ജെ സി ഡാനിയേലിന്റെ പേരില്‍ ഫിലിം സിറ്റി
ജെ സി ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്സ് പദ്ധതി നടപ്പാക്കും
ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്സ് പദ്ധതി നടപ്പാക്കും. 25 ലക്ഷം സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരംഭ ചെലവുകള്‍ക്ക് 10 കോടി വകയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *