എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബസ് കാത്തുനിന്ന സഹോദരങ്ങള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.
അതേസമയം, തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലില്‍ സ്‌കൂളിന് രണ്ടാം ദിനവും അവധി നല്‍കിയിരിക്കുകയാണ്. ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
