കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും പിണറായിയില്‍. ഇന്നലെ എത്തിയ സംഘം വില്ലേജ് ഓഫിസിലെത്തി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. വില്ലേജ് ഓഫീസര്‍ക്കൊപ്പമെത്തി ഭൂമി കാണുകയും ചെയ്തു.
മാസപ്പടി കേസില്‍ വീണയുടെ കൈയ്യിലുള്ള രേഖകള്‍ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. അതില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് ഇഡി സംഘം ചൊവ്വാഴ്ച പിണറായിയില്‍ എത്തിയത്. രണ്ട് ഇഡി ഉദ്യോ?ഗസ്ഥരാണ് പരിശോധനകള്‍ക്കായി എത്തിയത്. ഏത് വര്‍ഷമാണ് ഭൂമി വാങ്ങിയത്, എത്ര രൂപക്കാണ് ഭൂമി വാങ്ങിയത് എന്നീ കാര്യങ്ങളാണ് അന്വേഷിച്ചത്. ഭൂമിയുടെ നികുതി അടച്ചതിന്റെ രേഖകളും ഇഡി സംഘം കൊണ്ടു പോയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് സമീപത്തുള്ള 80 സെന്റ് ഭൂമിയാണ് ടി. വീണ വാങ്ങിയിരുന്നത്. വില്ലേജ് ഓഫീസര്‍മാരുമായി എത്തി ഭൂമിയിലും ഇഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ചതിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. മാസപ്പടി കേസില്‍ മുമ്പ് രണ്ട് തവണ വീണയെ ഇഡി സംഘം ചോദ്യം ചെയ്തിരുന്നു.
