തിരുവനന്തപുരം: ബിജെപിയില്‍ സാമ്പത്തിക തിരിമറി. സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം. അഞ്ജനെയെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയില്‍ നിന്നാണ് മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടികള്‍ മുക്കിയെന്നായിരുന്നു ആരോപണം. മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാര്‍, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം തിരിച്ചടക്കാനും അഞ്ജനയ്ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കു നേരെയും നടപടിക്ക് സാധ്യത.

മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അഞ്ജന ഇതില്‍ ഒരു കണ്ണി മാത്രമാണെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് കൈകാര്യം ചെയ്തിരുന്നത് അഞ്ജനയാണ്. 1.5 കോടി രൂപ ഇവര്‍ തട്ടിയെടുത്തു എന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ഇവരെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കൊല്ലം ജില്ല കമ്മിറ്റിയുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *