ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു കുടുംബ ചിത്രമായിരിക്കും പ്രകാശൻ പറക്കട്ടെ എന്ന് ടീസർ ഉറപ്പ് നൽകുന്നു.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ . ചായാഗ്രഹണം ഗുരുപ്രസാദാണ്.എ ഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട് സിങ്ക് സിനിമ, കല ഷാജി മുകുന്ദ്, ചമയംവിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റില്‍സ്ഷിജിന്‍ രാജ് പി, പരസ്യകലമനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍ ദില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം. സജീവ് ചന്തിരൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *