ന്യൂ ഡൽഹി: ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്ന് ജെൻസി തലമുറയോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് യുവാക്കൾക്കായി പ്രധാനമന്ത്രി ഈ സന്ദേശം നൽകിയത്.

യുവാക്കൾ തങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണമെന്നും, അതിലൂടെ ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവത്വത്തെ പ്രകീർത്തിച്ചും പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല, മറിച്ച് വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ നമ്മുടെ യുവാക്കൾ ലോകമെമ്പാടും സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *