നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 20 ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ ഇളയ സഹോദരനാണ് അദ്ദേഹം.
ഐ വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവര്‍ത്തിച്ചു. ദില്‍, വീരം, സലിം, മിരുതന്‍, ആണ്ടവന്‍ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാന്‍, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം.

2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ല്‍ വെല്ലൂര്‍ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *