തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി ആനന്ദിന് സസ്പെന്ഷന്. വയനാട് പൂക്കോട് തടാകം മോടി പിടിപ്പിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടി. ക്രമക്കേടുകള്‍ നടക്കുന്ന സമയത്ത് ഡിടിപിസി വയനാട് മെമ്പര്‍ സെക്രട്ടറിയായിരുന്നു ആനന്ദ്. ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയാണ് ബി ആനന്ദ്.
അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് സര്‍വകലാശാല അറിയിച്ചിട്ടുള്ളത്.
