നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
.’യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ചെറിയ ചുമ. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കി എല്ലാവരും സുരക്ഷിതരായിരിക്കുക’ കമല്‍ഹാസന്‍ ഫേസ് ബുക്കില്‍ കുറിച്ചു.അസുഖത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *