ദത്ത് വിവാദത്തില്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണെന്ന് തങ്ങള്‍ക്കെന്ന് വിജയവാഡയിലെ അധ്യാപക ദമ്പതികള്‍.കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു.ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ച് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞതായി കുഞ്ഞിനെ ഏറ്റുവാങ്ങിയ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *