എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ സിനിമ പ്രഖ്യാപിച്ചു .ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.
3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ബാബു ആന്റണിയാണ് കടമറ്റത്ത് കത്തനാരായിഎത്തുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളും പറയുന്ന ചിത്രമാണിത്. ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

2011 ല്‍ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആ സിനിമയില്‍ ശക്തമായ ഒരു കഥാപാത്രത്തെ ബാബു ആന്റണി അവതരിപ്പിച്ചിരുന്നു .

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്‌സ്, കൂടിക്കാഴ്ച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമെന്ന രീതിയില്‍ കടമറ്റത്ത് കത്തനാർ വന്‍ പ്രതീക്ഷയാണ് നൽകുന്നത്
വ്യത്യസ്ത രീതിയില്‍ ഒരുക്കുന്ന ചിത്രമെന്ന ഹൊറര്‍ ഫാന്റസി ചിത്രം ത്രീഡിയുടെ പുത്തന്‍ സാങ്കേതികതവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്.

യുകെ സെന്തില്‍ കുമാര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കപില്‍ കൃഷ്ണ എഡിറ്റിങും ബോബന്‍ ഛായഗ്രഹണവും നിര്‍വഹിക്കുന്നു. റീ റെക്കോര്‍ഡിങ് എസ് പി വെങ്കിടേഷ്, കോ ഡയറക്ടര്‍ ടി എസ് സജി, സപ്പോര്‍ട്ടിങ് ഡയറക്ടര്‍ ബിജു കെ, ചമയം പട്ടണം റഷീദ്, കല ബോബന്‍, കോസ്റ്റിയൂംസ് നാഗരാജന്‍, പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ അരോമ, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി എസ് രാജു, അസോസിയേറ്റ് ഡയറക്ടര്‍ വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനര്‍ ജീമോന്‍ പുല്ലേല്ലി, പിആര്‍ഓ വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

അതേസമയം, ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *