സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 38 വാർഡുകളിൽ വോട്ടെടുപ്പ് തുടരുന്നു. രാവിലെ7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 വാർഡുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 126 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 385 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *