ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ട്രാൻസ്‌പോർട് കമ്മീഷണറുടെ ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നവംബർ 3 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെക്കുവാൻ തീരുമാനിച്ചു.

ചർച്ചയിൽ ഗതാഗത മന്ത്രിക്ക് പുറമെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ മനോജ്, ഡി ടി സി ശ്രീ ഷെരീഫ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു. സംയുക്ത സമിതി ഭാരവഹികളായ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ബിബിൻ ആലപ്പാട്, നജീബ് കെ എ,
വിദ്യധരൻ,കെ രാധാകൃഷ്ണൻ, വിപിൻ കെ വി, തുളസി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *