കോഴിക്കോടിന്റെയും തിരുവമ്പാടിയുടെയും അഭിമാനമായി വിദർശ; അഭിനന്ദനങ്ങളുമായി പാറ്റേൺ അക്കാദമി

കോഴിക്കോട്: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് മത്സരത്തിൽ രണ്ട് വെള്ളി മെഡലുകൾ കരസ്ഥമാക്കി രാജ്യത്തിന്റെയും കോഴിക്കോട് തിരുവമ്പാടിയുടെയും അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് കോഴിക്കോട് ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

സ്വീകരണച്ചടങ്ങിൽ പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റി ജനറൽ സെക്രട്ടറി യൂസഫ് മദർ, പി.ടി.എ പ്രസിഡന്റ് അഞ്ചിത എന്നിവർ പങ്കെടുത്തു.

കായികരംഗത്ത് വിദർശ കൈവരിച്ച ഉജ്ജ്വല നേട്ടത്തിൽ പാറ്റേൺ അക്കാദമി അഭിനന്ദനം അറിയിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വിദർശയ്ക്ക് അക്കാദമിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും തുടർന്നുള്ള മത്സരങ്ങളിൽ കൂടുതൽ വിജയാശംസകളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *