കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പി ജയരാജനേയും ടി വി രാജേഷിനേയും വേട്ടയാനാനുള്ള ഗൂഢാലോചനക്കേസ് എന്ന പെരുംനുണയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി ലഭിച്ചുവെന്ന് കെ കെ രാഗേഷ് പറഞ്ഞു. പാര്‍ട്ടി കോടതിയെന്നും പാര്‍ട്ടി വിചാരണയെന്നും ഗൂഢാലോചനയെന്നും തുടങ്ങി ഈ 14 വര്‍ഷക്കാലം പലരും വച്ച് വിളമ്പിയ നുണകള്ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ വിധിയെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പി ജയരാജനെത്തുകയും അദ്ദേഹത്തിന് അക്രമമേല്ക്കുകയും ചെയ്തപ്പോള്‍ ചിലര്‍ പ്രകോപനമുണ്ടാക്കാന്‍ നോക്കിയെന്നും അതിനാല്‍ ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്നും കെ കെ രാഗേഷ് പറഞ്ഞു. അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷേ അതിന്റെ പേരില്‍ പി ജയരാജനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച് വേട്ടയാടുന്ന സാഹചര്യം പോലുമുണ്ടായി. ഗൂഢാലോചന സ്ഥാപിക്കാന്‍ ചില കള്ളസാക്ഷികളെ കൊണ്ടുവരികയാണ് യുഡിഎഫ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
‘കമ്മ്യൂണിസ്റ്റുകാരെ ഒരുപാട് പേര് കൊന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും ഇങ്ങനെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അവരില്‍ പലരുടേയും പേര് പോലും ആര്‍ക്കുമറിയില്ല’. കെ കെ രാഗേഷ് പറഞ്ഞു. അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഉള്‍പ്പെടെ ഒരു സെന്‍സിറ്റീവായ വിഷയമായി ഉയര്‍ത്തിവിട്ട് ചര്‍ച്ചകളുണ്ടായി. വധിക്കപ്പെട്ട ഇത്തരം ചിലരുടെ പേരുകള്‍ നാട്ടുകാര്‍ക്ക് എല്ലാവര്ക്കും അറിയാമെന്നും കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുപ്പോള്‍ ഇത്രയും ചര്ച്ചകളുണ്ടാകാറില്ലെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
