ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ് സൂപ്പർ താരം അജിത്ത് കുമാര്‍. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.
മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.തല എന്നോ മറ്റേതെങ്കിലും പേരുകളോ ഉപയോഗിക്കരുത്’ അജിത് കുമാറിന്റെ പ്രാസ്താവന പിആര്‍ഒ സുരേഷ് ചന്ദ്രയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മാധ്യമങ്ങളോട് കുറച്ചുമാത്രം സംവദിക്കുന്നതാരത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്ല ഇതിനാലൊക്കെത്തന്നെ അജിത്തിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്‍ഡേറ്റും ആരാധകര്‍ ട്വിറ്ററിലും മറ്റും ആഘോഷമാക്കാറുമുണ്ട്

നടന്‍ വിജയുടെ ആരാധകരുമായുള്ള ഫാന്‍ ഫൈറ്റിനെത്തുടര്‍ന്ന് മു്മ്പ് തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു.അതേസമയം ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന അജിത് നായകനായ വാലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്.

എച്ച് വിനോദാണ് വാലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വാലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *