മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ താനും ഭാഗമാണെന്ന് ഗുരു സോമസുന്ദരം.ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തരാം ഈ കാര്യം പറഞ്ഞത്.‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,’ ഗുരു പറഞ്ഞു.അതേസമയം ബറോസിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്.മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും ഗുരു സോമസുന്ദരം പറഞ്ഞു.

Barroz Movie | നിധി കാക്കുന്ന ഭൂതം; ബറോസിന്റെ ക്യാരക്ടർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ

മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പേരാണ് ഗുരു സോമസുന്ദരം. സിനിമയിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയെക്കാള്‍ സ്വീകാര്യതയാണ് സൂപ്പര്‍ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന് ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *