നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും വേര്‍പിരിഞ്ഞു.ഇന്നലെ രാത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 18 വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വേർപിരിയൽ.

കുറിപ്പ്

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കും സ്വയം മനസിലാക്കുന്നതിനും സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കണം.
ധനുഷും ഐശ്വര്യയും 2004 നവംബർ 18 നാണ് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്, യാത്രയും ലിംഗയും . 2006 ലും 2010 ലുമായിരുന്നു മക്കളുടെ ജനനം.

Leave a Reply

Your email address will not be published. Required fields are marked *