നടി സമാന്ത പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ചിത്രത്തില്‍ ദുഷ്യന്തനാവുന്നത് നടന്‍ ദേവ് മോഹനാണ്. ചിത്രത്തില്‍ പുരാണ കഥാപാത്രമായ ശകുന്തളയെയാണ് സമാന്ത അവതരിപ്പിക്കുന്നത്. കാടിനുള്ളില്‍ മാനുകള്‍ക്കും മയിലുകള്‍ക്കും ഇടയില്‍ ഇരിക്കുന്ന ശകുന്തളയാണ് പോസ്റ്ററില്‍ ഉള്ളത്.

‘അഭിജ്ഞാന ശാകുന്തളം’ എന്ന പുരാണ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗുണശേഖരയാണ് സംവിധായകന്‍. രുദ്രമ്മാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുരാണത്തില്‍ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ശാകുന്തളത്തിന്റെ കഥ പറയുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *