യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈനില്‍ നിലവില്‍ 18000 ത്തോളം ഇന്ത്യക്കാറുണ്ടെന്നാണ് വിലയിരുത്തല്‍

യുക്രൈനിലെ നിലവിലെ സ്ഥിതികള്‍ തീര്‍ത്തും ആശങ്കയുണ്ടാക്കുന്നതാണെന്നും ഭയപ്പെടാതെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കുക എന്നുമാണ് ഇന്ത്യന്‍ പൗരന്‍മാരോടായി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വീടുകള്‍, ഹോസ്റ്റലുകള്‍, താമസ സ്ഥലങ്ങള്‍ യാത്രകള്‍ നിങ്ങള്‍ ഇപ്പോള്‍ എവിടെയോ അവിടെ തന്നെ സുരക്ഷിതരായി തുടരുക എന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

തലസ്ഥാനമായ കീവിലേക്കും, കീവിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും യാത്ര തിരിച്ചവര്‍ ദയവ് ചെയ്ത് മടങ്ങിപ്പോവുക. യുക്രൈന്റെ കിഴക്കന്‍ മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്താണ് ഉള്ളതെന്ന് ഉറപ്പാക്കുക. എന്നിങ്ങനെയാണ് കീവിലെ ഇന്ത്യന്‍ എംബസി പൗരന്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. . അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ത്യ എംബസിയുടെ മുന്നറയിപ്പ്.

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുമായി ബന്ധപ്പെട്ട് വരികയാണ് എന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍ ശ്രീമാന്‍ പിരാമകൃഷ്ണന്‍ പ്രതികരിച്ചു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത 180 വിദ്യാര്‍ത്ഥികള്‍ യുക്രൈനിന്റെ വിവിധ മേഖലകളിലുണ്ട് . ഇവരുമായി ബന്ധപ്പെട്ട് വരികയാണ്.

യുക്രൈനിലെ മലയാളികള്‍ക്ക് സഹായത്തിനായി ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ ഉള്‍പ്പെടെ നോര്‍ക്ക തയ്യാറാക്കിയതായും പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *