റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കി സെലന്‍സ്‌കി സര്‍ക്കാര്‍. വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്.

. വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചെന്നാണ് വിവരം.
ഇന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *