സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മാസ്കിന്റെ നീക്കത്തെ എതിർത്ത് സൗദി രാജകുമാരൻ അലാവുദ്ധീൻ ബിൻ തലാൽ. ദീർഘ കലാമായുള്ള ട്വിറ്ററിന്റെ വലിയൊരു ശതമാനം ഓഹരി ഉടമയെന്ന നിലയിൽ മാസ്കിന്റെ ഓഫർ നിരസിക്കുന്നുവെന്ന് രാജകുമാരൻ ട്വീറ്റ് ചെയ്തു.

എന്നാൽ തലാലിന്റെ ട്വീറ്റ് ഇഷ്ടപെടാതിരുന്ന മാസ്ക് സൗദി രാജകുമാരനോട് രണ്ട് ചോദ്യങ്ങളുമായി രംഗത്തെത്തി.

‘രസകരം തന്നെ, രണ്ട് ചോദ്യങ്ങൾ മാത്രം ചോദിക്കട്ടെ, നേരിട്ടും അല്ലാതെയും എത്ര ട്വിറ്റർ ഓഹരി സൗദിക്ക് സ്വന്തമാണ്. പത്രപ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് രാജ്യത്തിന്റെ വീക്ഷണങ്ങൾ എന്താണ്?,’ മസ്ക് ട്വീറ്റ് ചെയ്തു. 5.2 ശതമാനം ഓഹരിയാണ് സൗദി രാജകുമാരന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്ക് (KHC) ട്വിറ്ററിലുള്ളത്. അതേസമയം മസ്കിനാവട്ടെ 9.2 ശതമാനം ഓഹരി ട്വിറ്ററിൽ നിലവിലുണ്ട്.

43 ബില്യൺ ഡോളറിന് വാങ്ങാമെന്ന ഓഫറാണ് ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തില്‍ പറയുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കില്‍ ഏറ്റെടുക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. ഏപ്രിൽ നാലിന് ട്വിറ്ററിലെ മസ്കിന്റെ ഓഹരി 9.2 ശതമാനം ആയി ഉയർന്നിരുന്നു. ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സിയുടെ ഓഹരിയുടെ നാലിരട്ടിയിലധികമാണ് മസ്‌ക് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *