വെള്ളിയാഴ്ച പുലർച്ചെ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേലി പോലീസും പലസ്തീനികളും തമ്മിൽ സംഘർഷം. റിപ്പോർട്ടനുസരിച്ച് 67 പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ സംഘർഷത്തിന്റെ കാരണം വ്യക്തമല്ല.

വെള്ളായാഴ്ച രാവിലെ നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ സമയം പോലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അല്‍-അഖ്‌സ പള്ളി അധികൃതര്‍ ആരോപിച്ചു. പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനേ തുടര്‍ന്ന് കവല്‍ക്കാരിലൊരൊളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇസ്രേയല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *