ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി പിടിയിൽ.പിടിയിലായ ഒരാൾ ശ്രീനിവാസനെ വെട്ടിയ ആളെന്നാണ് ലഭിക്കുന്ന സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലും അറസ്റ്റിലായി.മൂന്നു പേരുടെ പട്ടികയാണ് നൽകിയത്. ഈ പട്ടികയിൽ ഉള്ളയാളായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ. പ്രതികള്‍ മറ്റു രണ്ടുപേരെ കൂടി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നുഅതിനിടെ ശ്രീനിവാസൻ കൊലപാകത്തിൽ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ മൂന്ന് ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *