ചലച്ചിത്ര നടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സലീം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. 1990ല്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനൊപ്പം വില്ലനായി സലിം ഘൗസ് മത്സരിച്ച് അഭിനയിച്ചത് മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.ചിന്ന ഗൗണ്ടര്‍, തിരുടാ തിരുട തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലെ വേദനായഗം എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തമിഴ് പ്രേക്ഷകരെ ആകര്‍ഷിച്ചു. കൊയ്ല, സാരന്‍ഷ്, മുജ്രിം, ശപത്, സൈനികന്‍, അക്‌സ്, ഇന്ത്യന്‍ എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *