കൊൽക്കത്ത മുബൈ ഐ പി എൽ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത് വിവാദ തീരുമാനത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ ടിം സൗത്തിയുടെ പന്തിൽ കീപ്പര്‍ ഷെല്‍ഡന്‍ ജാക്സൺ ക്യാച്ച് എടുക്കുകയായിരുന്നു. കൊൽക്കത്ത താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല തുടർന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തതിനെ തുടർന്ന് തീരുമാനം തേർഡ് അമ്പയറിന് വിട്ടു.
ബാറ്റിനും പന്തിനുമിടയിൽ വലിയ വിടവ് ഉണ്ടായിരുന്നു.പന്ത് ബാറ്റിൽ കൊണ്ടിട്ടും ഉണ്ടായിരുന്നില്ല എന്നിട്ടും തേർഡ് അമ്പയർ ഔട്ട് വിളിച്ചു. ഈ തീരുമാനം രോഹിത് ശർമയെയും മുംബൈ ആരാധകരെയും നിരാശപ്പെടുത്തി. ക്രീസിൽ പിന്നെയും തുടർന്ന രോഹിത് നിരാശനായാണ് മടങ്ങിയത്. പന്ത് ബാറ്റില്‍ കൊള്ളുന്നുണ്ടോ ദൃശ്യങ്ങളില്‍ വ്യക്തമല്ലാതിരുന്നതും അള്‍ട്രാ എഡ്ജില്‍ സംശയമുണ്ടായതുമാണ് തീരുമാനം വിവാദമാകാന്‍ കാരണം.
ഇതിന് ശേഷം തേർഡ് അമ്പയറുടെ തീരുമാനത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത്ര വലിയ സാങ്കേതിക വിദ്യ ഉണ്ടായിട്ടും എങ്ങനെയാണ് ഇങ്ങനെ തെറ്റുകൾ പറ്റുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേ സമയം, ഇന്നലത്തെ കളിയിലും തോറ്റ മുംബൈ സീസണിലെ ഒമ്പതാമത്തെ തോൽവി ഏറ്റുവാങ്ങി. കൊല്‍ക്കത്തയുടെ 165 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 113 റണ്‍സിന് എല്ലാവരും പുറത്തായി
