ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ഫ്ളാറ്റില്‍ നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.

കഴിഞ്ഞ നാല് മാസമായി നടി ഫ്ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. പൊലീസ് പൂട്ടു പൊളിച്ച് പൊളിച്ച് അകത്തു കടന്നപ്പോഴാണ് നടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ബിദിഷ 2021ല്‍ ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്.

കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *