കമല്‍ഹാസനെ നായകനാക്കി ജൂണ്‍ 3ന് പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘വിക്രം’ ഇപ്പോഴെ 200 കോടി ക്ലബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രെഡേ അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൂര്യയും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 3 നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണവും. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം.
