അന്തരിച്ച പ്രമുഖ ഗായകന്‍ കെ.കെ.യ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാന്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് എആർ റഹ്മാൻ വേദന പങ്കുവെച്ചത്. ‘പ്രിയപ്പെട്ട കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം. നിങ്ങളെ പോലുള്ള അനുഗ്രഹീത കലാകാരന്മാരാണ് ഈ ജീവിതത്തെ കൂടുതൽ സഹനീയമാക്കുന്നത്’, അദ്ദേഹം കുറിച്ചു.

புகழஞ்சலி | “அன்புள்ள கேகே... என்ன அவசரம் நண்பா...” - ஏ.ஆர்.ரஹ்மான் | music  director ar rahman tribute to late singer kk - hindutamil.in

കെകെയുടെ വിയോഗത്തിൽ മോഹൻലാലും അനുശോചനം അറിയിച്ചിരുന്നു. ‘ഗായകന്‍ കെ കെയുടെ വിയോഗവാര്‍ത്ത അറിഞ്ഞതില്‍ ദുഖമുണ്ട്. ജീവിതകാലം മുഴുവന്‍ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇനിയും പലര്‍ക്കും പ്രണയിക്കാനായി അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളോളം നിലനില്‍ക്കും. അദ്ദേഹത്തിന് നിത്യശാന്തി ഉണ്ടാകട്ടെ’- മോഹന്‍ലാല്‍ കുറിച്ചു.

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന കണ്‍സേര്‍ട്ടിന് പിന്നാലെയാണ് ഗായകന്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തത്.

ഹൃദയാഘാതം മൂലമാണ് കെ കെയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ മരണത്തില്‍ അനില്‍ കുംബ്ലെ, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, സുനില്‍ ജോഷി തുടങ്ങിയവര്‍ അനുശോചിച്ചു.

KK (singer) - Wikipedia

കെ കെയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെട്ടുത്തുന്നുവെന്ന് അനില്‍ കുംബ്ലെ ട്വിറ്ററില്‍ കുറിച്ചിട്ടു.അതേസമയം സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു,

Leave a Reply

Your email address will not be published. Required fields are marked *